Thursday 13 September 2012

പ്രവര്‍ത്തനം-2



                                  പ്രവര്‍ത്തനം-2 


 കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ എന്ന തലകെട്ടിലുള്ള ഒരു വായനാകുറിപ്പ് തയ്യാറാക്കുക
                                           ഉത്തര സൂചിക               


[ സ്ഥാനം,സമുദ്രനിരപ്പില്‍നിന്നുള്ള താഴ്ച,നദികളുടെയും കായലിന്റെയും
സ്വാധീനം,മഴയുടെസ്വാധീനം എന്നിവ ഉള്‍പ്പെടുത്താം.]
ആലപ്പുഴ,കോട്ടയം,പത്തനംതിട്ട എന്നീ ജില്ലകളിലെ ചേര്‍ത്തല,അമ്പലപ്പുഴ,കുട്ടനാട,മാവേലിക്കര,കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍,തിരുവല്ല,ചങ്ങനാശ്ശേരി,കോട്ടയം,വൈക്കം എന്നിങ്ങന പത്ത് താലൂക്കുകളില്‍ വ്യാപിച്ചു കിടക്കുന്ന 1200.കി.മി വിസ്തീര്‍ണ്ണമുള്ള നീര്‍ത്തടമാണ് കുട്ടനാട്.വടക്ക് വൈക്കവുംചേര്‍ത്തലയും,തെക്ക്പന്തളവുംമാവേലിക്കരയും സ്ഥിതിചെയ്യുന്നു.പടിഞ്ഞാറ് ആലപ്പുഴപട്ടണവും കിഴക്ക് കോട്ടയം നഗരവും അതിരാവുന്നു.യൂറോപ്പിലെ ഹോളണ്ടിനെപ്പോലെ സമുദ്രനിരപ്പിനെക്കാള്‍ രണ്ടര മീറ്റര്‍ വരെ താണുകിടക്കുന്ന കായല്‍ നിലങ്ങളും അരമീറ്ററിലധികം താഴ്ചയുള്ള കരിനിലങ്ങളും ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവുംവലിയ നീര്‍ത്തടമാണ് കുട്ടനാട്.



No comments:

Post a Comment